---
title: "തൃശൂരിൽ MDMAയുമായി 2 യുവാക്കൾ അറസ്റ്റിൽ"
english_title: "Two Youths Arrested in Thrissur with 2.6 Grams of MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373496/thrissur-two-arrested-mdma-excise-sunil-jishnu`"
published_at: "2026-07-20T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dd31916e4b_1000183858.jpg"
keywords: ["Thrissur", "MDMA", "Excise", "Drug Case", "Mullurkara"]
---

# തൃശൂരിൽ MDMAയുമായി 2 യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **തൃശൂർ**: തൃശൂരിൽ MDMAയുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി.

## Article Content

**തൃശൂർ**: തൃശൂരിൽ MDMAയുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി.

തലപ്പിള്ളി താലൂക്ക് മുള്ളൂർക്കര വില്ലേജ് കണ്ണമ്പാറ എസ്എൻ നഗർ സ്വദേശി സുനിൽ (31), കണ്ണമ്പാറ കുറക്കാട്ടിൽ സ്വദേശി ജിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ നിന്ന് 2.621 ഗ്രാം MDMA കണ്ടെടുത്തു. സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായാണ് ലഹരി കണ്ടെത്തിയത്. ഇരുവരെയും തൃശൂർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സംഘമാണ് പിടികൂടിയത്.

ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും പ്രതികളിൽ നിന്ന് കണ്ടെടുത്തു. തൊണ്ടിമുതലായ വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശൂർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതികൾ ലഹരി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.

പ്രതികൾക്കെതിരെ NDPS നിയമപ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373496/thrissur-two-arrested-mdma-excise-sunil-jishnu`)